***പാട്ട് ആവശ്യപ്പെട്ടത് :: ശ്രീ വിനോദ് വിനു *** ----------------------------------------------------------------------------------------- ചിത്രം:: ചൂണ്ട (2003) ഗാനരചന:: യൂസഫലി കേച്ചേരി സംഗീതം:: മോഹന്‍ സിതാര ആലാപനം:: രാധിക തിലക്‌/ വിധു പ്രതാപ്‌ -------------------------------------------------------------------------------------------- താമരക്കണ്ണാ കൈയ്യിൽ വെണ്ണ തരാം ഞാൻ പ്രേമഗാന ലോലനായി നീ വന്നണഞ്ഞാട്ടെ ശ്യാമമോഹനാ കൃഷ്ണാ നന്ദ നന്ദനാ കണ്മണി രാധേ മുന്നിൽ വന്നു വസന്തം നിന്റെ നൃത്തഭംഗി കണ്ടു പാടി ഹൃദന്തം എത്ര മോഹനം സഖീ ചൈത്ര നന്ദനം മെയ്യഴകും മഞ്ഞപ്പട്ടും മണിച്ചെണ്ടിൽ മലർമൊട്ടും എന്നെ നോക്കി മാടി മാടി വിളിച്ചീടുന്നു ഗോരോചന കുറിയുമായ് ഗോപികേ നീ വന്നണഞ്ഞാൽ മല്ലീശ്വരൻ ചെല്ലപ്പൂക്കൾ വില്ലിൽ തൊടുക്കും (താമരക്കണ്ണാ...) ഓടക്കുഴൽ വിളി കേട്ടാൽ ഓടിയെത്തും എൻ മനസ്സിൽ ഓലവാലൻ പോലുമൊരു നീല ലാവണ്യം രാഗിണിയാം രാധികേ നിൻ രാജീവ നേത്രങ്ങൾ രണ്ടും കാമദേവൻ കൊളുത്തിയ പ്രേമ ദീപങ്ങൾ (താമരക്കണ്ണാ...)

babu antonyjishnuGeetu MohandasSiddique

© 2018 Mmusiq.Com

Home | Privacy Policy | DMCA | Contact

contador