Film : Kayyethum Doorathu (2002) Lyrics : S Ramesan Nair Music : Ouseppachan Singers : Dr.K J Yesudas, Dr.K S Chithra. പ്രിയസഖി എവിടെ നീ ? പ്രണയിനി അറിയുമോ ? ഒരു കാവല്‍മാടം കണ്ണുറങ്ങാതിന്നും എന്നുള്ളില്‍‌...എവിടെ നീ... മിഴിനീരിലൂടൊരു തോണിയില്‍ ഒഴുകുന്ന നൊമ്പരമായി ഞാന്‍ അണയും തീരം അകലേ അകലേ പ്രിയസഖി എവിടെ നീ... പകലിതാതന്‍ പുല്‍ക്കൂട്ടില്‍ തിരികള്‍ താഴ്ത്തുന്നു ഇടറുമീപ്പുഴക്കണ്ണീരിന്‍ തടവിലാകുന്നു കടലിനും അറിയാം തോഴി കടലുപോല്‍ വിരഹം ഇരവുകള്‍ക്കറിയാം നാളേ തെളിയുമീപ്രണയം തനിമരത്തിനു പൂക്കാലം താനേ വരുമോ ? എവിടെ നീ പ്രണയിനി അറിയുമെ ഒരു കാവല്‍മാടം കണ്ണുറങ്ങാതിന്നുമെന്നുള്ളില്‍ പ്രണയിനി... ഒരു വിളിക്കായ് കാതോര്‍ക്കാം മിഴിയടക്കുമ്പോള്‍ മറുവിളിക്കായി ഞാന്‍ പോരാം ഉയിരു പൊള്ളിമ്പോള്‍ അതിരുകള്‍ക്കലേ പാറാം കിളികളേപ്പോലേ പുലരുമോ സ്നേഹം നാളേ തെളിയുമോ മാനം ഇനിയുമുള്ളൊരു ജന്മം നിന്‍ കൂട്ടായി വരുമോ പ്രിയസഖി എവിടെ നീ ? പ്രണയിനി അറിയുമോ ? ഒരു കാവല്‍മാടം കണ്ണുറങ്ങാതിന്നും എന്നുള്ളില്‍‌ എവിടെ നീ... മിഴിനീരിലൂടൊരു തോണിയില്‍ ഒഴുകുന്ന നൊമ്പരമായി ഞാന്‍ അണയും തീരം അകലേ അകലേ പ്രിയസഖി എവിടെ നീ...!


© 2018 Mmusiq.Com

Home | Privacy Policy | DMCA | Contact

contador